Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announced For Thalikkulam

Thrissur

ഉപ​തെ​ര​ഞ്ഞെ​ടു​പ്പ്: ത​ളി​ക്കു​ള​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു

ത​ളി​ക്കു​ളം: വാ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന കൃ​ഷ്‌​ണ ഘോ​ഷി​ന്‍റെ മ​ര​ണ​ത്തെതു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത​ളി​ക്കു​ളം 13 -ാം വാ​ർ​ഡി​ൽ കൃ​ഷ്ണ ഘോ​ഷി​ന്‍റെ ഭാ​ര്യ വി​ജി​യെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചു. സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ഏ​രി​യ ക​മ്മ​റ്റി വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് വി​ജി കൃ​ഷ്‌​ണഘോ​ഷി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രിസ് ബാ​ബു അ​റി​യി​ച്ചു.

സി​പി​എം അം​ഗ​മാ​യി​രു​ന്ന കൃ​ഷ്ണ​ഘോ​ഷ് വി​ജ​യി​ച്ച് ഒ​രു മാ​സം എ​ത്തി​യ ദി​വ​സ​മാ​ണ് ഹൃ​ദ​യ​സ്തം​ഭ​നംമൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​ത്. ഒ​രു മാ​സം മാ​ത്ര​മാ​ണ് വാ​ർ​ഡ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് വോ​ട്ടി​നാ​യി​രു​ന്നു വി​ജ​യം നേ​ടി​യ​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ ബി​ജെ​പി​യി​ലെ സ​ന്ദീ​പി​നെ​യാ​ണ് കൃ​ഷ്‌​ണ ഘോ​ ഷ് തോ​ൽ​പ്പി​ച്ച​ത്.

യു​ഡി​എ​ഫ് - ആ​ർ​എം​പി​ഐ കൂ​ട്ടു​കെ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടി​ട്ടും മ​ത്സ​രി​ച്ച ആ​ർ​എം​പി നേ​താ​വ് ഷ​ഫീ​ർ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​മ​ത​ൻ പു​ളി​ക്ക​ൽ പ്ര​കാ​ശ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. കൃ​ഷ്‌​ണഘോ​ഷി​ന്‍റെ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ വി​ജ​യി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വി​ജി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​ത്.

Latest News

Corehub Up